Section

malabari-logo-mobile

മാവോവാദി സാന്നിധ്യം; അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

HIGHLIGHTS : കോഴിക്കോട്: സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍

കോഴിക്കോട്: സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിതീകരിച്ചതോടെ അഞ്ച് ജില്ലകളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം. മലബാറിലെ കാസര്‍കോഡ്്,കണ്ണൂര്‍, വയനാട്,മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

കര്‍ണാടകത്തില്‍ മാവോവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഇവര്‍ കേരളത്തിന്റെ കാടുകളിലേക്ക് കടന്നത്.

sameeksha-malabarinews

കര്‍ണാടക പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന്് കേരളവും ഈ മേഖലയില്‍ തിരച്ചില്‍ തുടങ്ങി. പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട് സേനയിലെ അറുപത് കമന്‍ഡോകളുടെ സഹായത്തോടെ വയനാട് വനമേഖലയില്‍ തിരച്ചില്‍ നടത്തി. മലപ്പുറം ജില്ലയിലെ അഞ്ച്് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കേരളാ പോലീസ് തന്നെയാണ് തിരച്ചില്‍ നടത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്.

ഇന്നലെ കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരകൊല്ലിയിലെ ചിറ്റാരി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയ സമയത്ത് യാദൃശ്ചികമായി സമന്‍സ് നടത്താനെത്തിയ മഫ്ടിയിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടിരുന്നു. ഇവരാണ് ഉടനെ ഈ സംഘത്തെ കണ്ട കാര്യം പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അറിയിച്ചത്.

ആയുധധാരികളായ ഒരുസംഘം കോളനിയിലെ താമസക്കാരനായ ബാബുവിനോട് അരിയും സാധനങ്ങളും വാങ്ങിവരാന്‍ ആവശ്യപ്പെട്ട് പണം നല്‍കുകയായിരുന്നത്രെ. ബാബു തൊട്ടടുത്ത കടയില്‍ നിന്ന് സാധം വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ പൈതല്‍ മലഭാഗത്തേക്ക് നീങ്ങിയതായാണ് ബാബു പറഞ്ഞത്. സംഘത്തില്‍ ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.

 

ഫോട്ടോ കടപ്പാട്: മാധ്യമം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!