Section

malabari-logo-mobile

മാവേലിക്കും യശ്വന്തപുരയ്ക്കും പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിക്കണം; ജനകീയ സമിതി.

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: യശ്വന്തപുര്‍ കണ്ണൂര്‍ എക്‌സ്പ്രസ്,മാവേലി എക്‌സ്പ്രസ്, കോയമ്പത്തുര്‍ മംഗലാപുരം ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് എന്നീ ട്രെയ്‌നുകള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പരപ്പനങ്ങാടി ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.

പരപ്പനങ്ങാടിയിലെ വര്‍ഷങ്ങാളായുള്ള വികസന മുരടിപ്പിന് അറുതി വരുത്തുന്നതിനും പരപ്പനങ്ങാടിക്ക് അനുവദിച്ച നിരവധി വികസന പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി ജനകീയ കമ്മിറ്റി രൂപീകരിച്ചത്. പരപ്പനങ്ങാടിയിലെ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിനിധികളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. പരപ്പനങ്ങാടിയെ ബാധിക്കുന്ന അടിയന്തിര സ്വഭാവമുള്ള വിഷയങ്ങളില്‍ അധികാരികള്‍ ഉടന്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

sameeksha-malabarinews

റെയില്‍വേഗേറ്റ് അടയ്ക്കുന്നതോടെ ഉണ്ടാകുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ സബ്‌വേ നിര്‍മിക്കുക, റോഡ് റ്റു പ്ലാറ്റ്‌ഫോം ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുക, നിര്‍മാണത്തിലുള്ള റെയില്‍വേ മേല്‍പ്പാലം ഇറങ്ങുന്ന സ്ഥലത്തുള്ള പ്രശ്ങ്ങള്‍ പരിഹരിക്കുക, റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ മന്ത്രി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, ഡിആര്‍എം എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.

ഷിഫ അഷറഫ് കണ്‍വീനറായാണ് സര്‍വകക്ഷികളടങ്ങിയ ജനകീയ സമിതിക്ക് രൂപം നല്‍കിയത്. എന്നാല്‍ പരപ്പനങ്ങാടിയുടെ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവ നേടിയെടുക്കുന്നതിനും് രൂപീകരിച്ച കൂട്ടായ്മയില്‍ നിന്ന് പരപ്പനങ്ങാടിയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലിംലീഗും കോണ്‍ഗ്രസ്സും വിട്ടു നിന്നു. എന്നാല്‍ യോഗത്തില്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി പ്രതിനിധി പങ്കെടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!