Section

malabari-logo-mobile

മായിന്‍കുട്ടി വൈദ്യരെ ജന മനസ്സുകളിലെത്തിച്ചത് ഖിസ്സപ്പാട്ടുകള്‍; കെ.പി.എ. മജീദ്

HIGHLIGHTS : കൊണ്ടോട്ടി : മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ ജനമനസുകളി ലെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് ഖിസ്സപ്പാട്ട് പാടിപ്പറയുന്നവരാണെന്ന് മുന്‍ ഗവ. ചീഫ് വിപ്പ് കെ.പി.എ. മജീദ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിലെ ഖിസ്സപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ മാപ്പിളമാര്‍ക്ക് ലോകത്തിലെ ഇതര ഭാഗങ്ങളിലുള്ള സാധാരണ മുസ്ലിംഗളെക്കാളേറെ ചരിത്ര ബോധമുള്ള വരാക്കി മാറ്റിയതില്‍ ഖിസ്സപ്പാട്ട് പാടിപ്പറയല്‍ പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും കെ.പി.എ മജീദ് തുടര്‍ന്ന് പറഞ്ഞു. മഹാ കവിയുടെ ബദറും, ഉഹ്ദും മലപ്പുറം പടപ്പാട്ടുകളും അര്‍ത്ഥം പാടിപ്പറഞ്ഞ് സമൂഹത്തിന് പരിചയപ്പെടുത്തിയത് ഖിസ്സപ്പാട്ടുകാരാണ്. എന്നാല്‍ അവര്‍ക്ക് ഇന്നും സമൂഹത്തിന്റെ പരിഗണന കിട്ടിയിട്ടില്ലെന്ന് സംഗമം വിലയിരുത്തി.

 

അടുത്ത വര്‍ഷം മുതല്‍ ഖിസ്സപ്പാട്ട് പാടിപ്പറയല്‍ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ മല്‍സര ഇനമായി ഉള്‍പ്പെടുത്തണമെന്ന് സെമിനാര്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മലപ്പുറം ഹംസ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. ശ്രീ. ബാവ മൗലവി കൈപ്പുറം, അഹമ്മദ് കുട്ടി മൗലവി മാവണ്ടിയൂര്‍, സ്മാരക കമ്മിറ്റി സെക്രട്ടറി ആസാദ് വണ്ടൂര്‍, വൈസ് ചെയര്‍മാന്‍ ശ്രീ. എ.കെ. അബ്ദുറഹിമാന്‍, നാനാക്കല്‍ മുഹമ്മദ്, പി.പി.അലവിക്കുട്ടി മാസ്റ്റര്‍, കെ.സി. അബ്ദുസ്സലാം, പി.എം.കെ. ഹൈദ്രോസ് തങ്ങള്‍, കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി.ടി. കുഞ്ഞാലി, സി.ടി മുഹമ്മദ്, എ.എം. അബൂബക്കര്‍, മൊയ്തീന്‍കുട്ടി, കെ.എസ്. മൗലവി, ഹര്‍ഷാദ് ചാലിയം, അബൂബക്കര്‍ കിഴിശ്ശേരി, ബഷീര്‍ കോപ്പിലാന്‍, എന്‍. കെ. സാദിഖ്, സി.ടി.പി. ഉണ്ണി മൊയ്തീന്‍ ,കെ. എ. നാസര്‍, എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!