മാപ്പിള ഗാനോല്‍സവ് ശ്രദ്ധേയമായി

തിരൂരങ്ങാടി: പഴയഗാനങ്ങള്‍ക്ക് നല്‍കികൊണ്ട് മാപ്പിള ഗാനോല്‍സവ് ശ്രദ്ധേയമായി. കേരള സംസ്‌കൃതി തിരൂരങ്ങാടി ചാപ്റ്റര്‍ സംഘടിപ്പിച്ച എ വി, കെ ടി, എ ടി അനുസ്മരണവും തിരൂരങ്ങാടിയിലെ പ്രമുഖ കലാകാരന്‍മാരെ ആദരിക്കലും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.

 

എ കെ മുസ്ഥഫ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കിളിയമണ്ണില്‍ ഫസല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ കലാകാരന്‍മാരായ കെ ടി മൊയ്തീന്‍, മലയില്‍ മുഹമ്മദ് ഇബ്രാഹീം, കാരാടന്‍ മൊയ്തീന്‍ എന്നിവര പൊന്നാടയണിയിച്ച് ആദരിച്ചു.

 

അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അനുസ്മരണ പ്രഭാഷണം നടത്തി. എം കെ ബാവ, സി എച്ച് മഹ്മൂദ് ഹാജി, എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. എം പി സിദ്ധീഖ് ഹാജി, ബഷീര്‍ മുന്നിയൂര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി എച്ച് മൂസ്സ മാസ്റ്റര്‍, എന്‍ എ ഫായിസ്,. കെ ടി കബീര്‍, എന്‍ എം അലി, സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top