Section

malabari-logo-mobile

മാണിയുടെ ബജറ്റവതരണത്തിനിടെ വനിതാ അംഗങ്ങള്‍ക്കെതിരായ കയ്യേറ്റം;4 എംഎല്‍എമാര്‍ക്കെതിരെ കേസ്‌

HIGHLIGHTS : തിരു: കെ എം മാണിയുടെ ബജറ്റവതരണത്തിനിടെ പ്രതിപക്ഷ വനിതാ എംഎല്‍എ മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ നാല്‌ യുഡിഎഫ്‌ എംഎല്‍എ മാര്‍ക്കെതിരെ കേസ്‌. ശിവ...

Untitled-1 copyതിരു: കെ എം മാണിയുടെ ബജറ്റവതരണത്തിനിടെ പ്രതിപക്ഷ വനിതാ എംഎല്‍എ മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ നാല്‌ യുഡിഎഫ്‌ എംഎല്‍എ മാര്‍ക്കെതിരെ കേസ്‌. ശിവദാസന്‍ നായര്‍, എം എ വാഹിദ്‌, എ ടി ജോര്‍ജ്ജ്‌, ഡൊമനിക്‌ പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ്‌ നടപടിയെടുത്തിരിക്കുന്നത്‌. ജമീല പ്രകാശം, കെ കെ ലതിക എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്‌. എം എല്‍ എമാര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

സ്‌ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ്‌ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. കയ്യേറ്റം ചെയ്‌ത യുഡിഎഫ്‌ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സ്‌പീക്കര്‍ക്കും പോലീസിനും വനിതാ അംഗങ്ങള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയില്ലെന്ന്‌ കണ്ടാണ്‌ കോടതിയെ സമീപിച്ചത്‌.

sameeksha-malabarinews

നിയമസഭയിലെ സംഘര്‍ഷ രംഗങ്ങളുടെ വീഡിയോ സഹിതമായിരുന്നു എംഎല്‍എമാര്‍ കോടതിയെ സമീപിച്ചിരുന്നത്‌. ശിവദാസന്‍ നായര്‍ അരക്കെട്ടില്‍ ചുറ്റിപ്പിടിക്കുകയും കാല്‍മുട്ടകൊണ്ട്‌ മര്‍ദിക്കുകയും ചെയ്‌തുവെന്നും ഡൊമനിക്‌ പ്രസന്റേഷന്‍ ജാതിപ്പേരു വിളിച്ചുവെന്നും എംഎ വാഹിദ്‌ ലൈംഗിക ചുവയോടെ ശാരീരികമായി ആക്രമിച്ചെന്നും പാറശ്ശാല എംഎല്‍എയായ എ ടി ജോര്‍ജ്ജ്‌ പുറത്ത്‌ ആഞ്ഞ്‌ കുത്തിയെന്നും പരാതിയിലുണ്ട്‌.

മാര്‍ച്ച്‌ 13 ന്‌ കെ എം മാണി നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ പ്രതിപക്ഷ എംഎല്‍എമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ്‌ യുഡിഎഫ്‌ അംഗങ്ങള്‍ വനിതാ എംഎല്‍എമാരെയടക്കം തടയാന്‍ ശ്രമിച്ചിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!