Section

malabari-logo-mobile

മഴയിലും തണുക്കാത്ത പ്രതിഷേധം; അനിശ്ചിതകാലധര്‍ണ്ണ 10-ാം ദിവസത്തിലേക്ക്.

HIGHLIGHTS : മലപ്പുറം: പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സസ്‌പെന്‍ഷന്‍

മലപ്പുറം: പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാല ധര്‍ണ്ണ ഒമ്പതാം ദിവസം പിന്നിട്ടു. മഴയും വെയിലും കൂസാതെ തുടരുന്ന ധര്‍ണ ജീവനക്കാരുടേയും, അദ്ധ്യാപകരുടേയും സമരവീര്യം വിളിച്ചറിക്കുന്നതായി. ജനുവരിയില്‍ നടന്ന അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ വ്യാപകമായ പ്രതികാരനടപടി തുടരുകയും, പണിമുടക്ക് ഒത്തു തീര്‍ന്ന് 5 മാസം കഴിഞ്ഞിട്ടും പണിമുടക്കില്‍ പങ്കെടുത്ത 4 ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍ലവലിച്ചിട്ടില്ല. തുറമുഖ വകുപ്പിലെ 3 ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ധര്‍ണയെ അഭിവാദ്യം ചെയ്ത വിവിധ വര്‍ഗ്ഗ ബഹുജന സംഘടനയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഒമ്പതാം ദിവസത്തെ ധര്‍ണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അഭിവാദ്യം ചെയ്തു. ഭാസ്‌കരന്‍ (ഗവ. ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി), മോഹന്‍ദാസ്.എം (ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ സെക്രട്ടറി), കെ. മോഹനന്‍ (എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

സമാപനപൊതുയോഗം സി.ഐ.ടി.യു.മലപ്പുറം ഏരിയാ സെക്രട്ടറി ടി. കബീര്‍ ഉദ്ഘാടനം ചെയ്തു. എച്ച്. വിന്‍സെന്റ് അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ വി. ശിവദാസ് സ്വാഗതവും, കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!