Section

malabari-logo-mobile

മലബാര്‍ എക്‌സ്പ്രസ്സില്‍ യുവതിക്ക് നേരെ പീഡനശ്രമം

HIGHLIGHTS : കണ്ണൂര്‍ : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡന ശ്രമം.

ണ്ണൂര്‍ : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. പുലര്‍ച്ചെ 3 മണിക്കാണ് സംഭവമുണ്ടായത്. കണ്ണൂര്‍ പയ്യനന്ൂര്‍ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കിടക്കുകയായിരുന്ന യുവതിയെ ഒരാള്‍ കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് യുവതി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ റെയില്‍വേ പോലീസ് തയ്യാറായില്ല. ഇയാള്‍ പതിവായി ഈ ട്രെയ്‌നില്‍ യാത്ര ചെയ്യാറുണ്ടെന്നും മാനസികരോഗിയാണെന്നും ഇയാളുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നടപടിയുണ്ടാവില്ലെന്നും പറഞ്ഞാണ് റെയില്‍വേ പോലീസ് പരാതി സ്വീകരിക്കാതിരുന്നത്. യുവതി പിന്നീട് തിരുവനന്തപുരം ചിറയിന്‍ കീഴ് പോലീസ്‌റ്റേഷനിലെത്തി പരാതി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!