മലപ്പുറത്ത് കള്ളുഷാപ്പ് നടത്താന്‍ ആളില്ല.

മലപ്പുറം : മലപ്പുറം ജില്ലയിലെ കള്ളുഷാപ്പുകള്‍ ലേലത്തില്‍ വിളിക്കാന്‍ ഷാപ്പുടമകള്‍ മടിക്കുന്നു. ഇന്ന് കലക്ട്രേറ്റില്‍ നടന്ന മൂന്നാം ഘട്ട ലേലത്തിലും ആകെ 5 ഗ്രൂപ്പുകളും ലേലത്തില്‍ പോയത്.

ജില്ലയുടെ തീരദേശ മേഖലയിലെ പൊന്നാനി, തിരൂര്‍, പരപ്പനങ്ങാടി റെയ്ഞ്ചുകളില്‍ ഇതുവരെ ഒറ്റഷാപ്പുകളും ലേലം വിളിക്കാന്‍ ആളെത്തിയില്ല. ദുരന്തം നടന്ന കുറ്റിപ്പുറത്ത് റെയ്ഞ്ചില്‍ ഒരു ഗ്രൂപ്പ് കള്ളുഷാപ്പു മാത്രമാണ് ലേലത്തില്‍ പോയത്.

വന്‍തുക കിസ്തടച്ച് കള്ളുഷാപ്പുകള്‍ വിളിച്ചെടുത്താല്‍ അവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്തു വരുമെന്നതും ചിലയിടങ്ങളില്‍ സാമുദായിക സംഘടനകളുടെ ശക്തമായ എതിര്‍പ്പുമാണ് ലേലത്തില്‍ നിന്ന് ഷാപ്പുടമകളെ പിറകോട്ട് വലിക്കുന്നത്.

ഇന്ന് മലപ്പുറം കലക്‌ട്രേറ്റില്‍ നടന്ന ഷാപ്പ് ലേലത്തിന് ജില്ലാ കലക്ടര്‍ മോഹന്‍ദാസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശശീധരന്‍ പിളള എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top