മമ്പാട് കോളേജിന് എന്‍.എസ്.എസ് അവാര്‍ഡുകള്‍

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏറ്റവും മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 2010-11 വര്‍ഷത്തെ മുഴുവന്‍ അവാര്‍ഡുകളും മമ്പാട് എം.ഇ.എസ് കോളേജിന്.

ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍, ഏറ്റവും നല്ല വളണ്ടിയര്‍, ഏറ്റവും നല്ല യൂണിറ്റ് എന്നീ അവാര്‍ഡുകളാണ് മമ്പാട് കോളേജിനെ തേടിയെത്തിയത്.

ആയിരത്തോളം വരുന്ന നാഷണല്‍ സര്‍വീസ്‌സ്‌കീം യൂണിറ്റുകളില്‍നിന്നാണ് മമ്പാട് കോളേജ് അവാര്‍ഡ് നേടിയത്.

കാമ്പസിലും പ്രദേശങ്ങളിലും നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍, തടയണ നിര്‍മാണം, പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം, റോഡ് നിര്‍മാണം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി, വനവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് മമ്പാട് കോളേജിന്‌ അവാര്‍ഡ്.

Share news
error: Content is protected !!
Scroll to Top