മന്ത്രിമാരുടെ വൈദ്യുതിധൂര്‍ത്ത് ഷോക്കടിപ്പിക്കുന്നത്.

തിരു : വൈദ്യുതി പ്രതിസന്ധിമൂലം ലോഡ്‌ഷെഡിങും, പവര്‍കട്ടും, സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തിയ കേരളത്തില്‍ മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ക്ലിഫ്ഹൗസില്‍ 4000 യൂണിറ്റിന് മുകളിലാണ് പ്രതിമാസ വൈദ്യുതി ഉപയോഗം. ഇതിനായി ഇരുപത്തെട്ടായിരത്തിലധികം രൂപയാണ് കറണ്ട് ബില്ലായി കഴിഞ്ഞമാസം സര്‍ക്കാര്‍ ചിലവഴിച്ചത്.

സാധാരണക്കാരുടെ ഗാര്‍ഹിക ഉപഭോഗത്തില്‍ കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുറവ് വരുത്തണമെന്ന് വേദികളില്‍ നിരന്തരം ആവശ്യപ്പെടാറുള്ള വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മന്‍മോഹന്‍ ബംഗ്ലാവിലും ബില്ല് ഇരുപത്തയ്യായിരത്തിന് മുകളില്‍ തന്നെ.

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ സാമ്പത്തിക അച്ചടക്കത്തിന്റെ വാളോങ്ങുന്ന ധനമന്ത്രിയുടെ വീട്ടിലെ ബില്ല് ഷോക്കടിപ്പിക്കുന്നതാണ്. നാല്പത്തിയാറായിരത്തി എണ്ണൂറ്റിയറുപത്തിങയാറ് രൂപ.

വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടേതും മോശമല്ല പതിനെട്ടായിരം രൂപ വരെ വരും. പ്രതിപക്ഷനേതാവിന്റെ വീട്ടിലെ വൈദ്യുതി ബില്ല് പതിനഞ്ചായിരത്തിനും ഇരുപത്തയ്യായിരത്തിനും ഇടയില്‍ വരും.

ഏറെ തമാശ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി വൈദ്യുതി ബോര്‍ഡ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ പരസ്യത്തിന് ചിലവാക്കിയത് പതിനെട്ട് കോടി അറുപത്തയെട്ട് ലക്ഷമാണ്.

വലിയവിലയ്ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങി സാധാരണക്കാരന് സര്‍ചാര്‍ജ്ജ് ചുമത്തുന്നവര്‍ നടത്തുന്ന ഈ ധൂര്‍ത്ത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top