മണല്‍ ലോറി ഇടിച്ച് റെയില്‍വെ ഗെയ്റ്റിന്റെ ഭാഗം റാഡ് ഒടിഞ്ഞു.

വള്ളിക്കുന്ന് : മണല്‍ലോറിയിടിച്ച് ആനങ്ങാടി റെയില്‍വെ ഗെയ്റ്റിന്റെ റാഡ് ഒടിഞ്ഞു. ഇതോടെ പരപ്പനങ്ങാടി -കോട്ടക്കടവ് റൂട്ടില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉ്ചചയ്ക്ക് 12 മണിയോടെ ഏറനാട് എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിന് ഗെയിറ്റ് അടക്കുന്നതിനിടയിലാണ് സംഭവം. പടിഞ്ഞാറ് ഭാഗത്തെ റാഡ് കടന്ന് പോകുന്നതിനിടെ രണ്ടാമത്തെ റാഡില്‍ ലോറിയുടെ മുകള്‍ഭാഗം കൊളുത്തിവലിച്ചതാണ് റാഡ് ഒടിയാന്‍ കരണമായത്. ഇതോടെ റോഡ് ഗതാഗതം തടസപ്പെട്ടു.

Share news
error: Content is protected !!
Scroll to Top