Section

malabari-logo-mobile

ഫിലിപൈന്‍സില്‍ സൈബര്‍ രതി നിരോധിച്ചു.

HIGHLIGHTS : മനില : ഫിലിപൈന്‍സില്‍ ലൈംഗികരതി കച്ചവടചരക്കാക്കി

ഫിലിപൈന്‍സ് ഇന്റര്‍നെറ്റില്‍ സൈബര്‍ സെക്‌സ് നിയമവിരുദ്ധമാക്കിയ ആദ്യ രാജ്യം.

മനില : ഫിലിപൈന്‍സില്‍ ലൈംഗികരതി കച്ചവടചരക്കാക്കി വരുന്നവര്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണം നിലവില്‍ വന്നു. സൈബര്‍സെക്‌സിനെ നിയന്ത്രിക്കുന്നതിന് പുതിയ സൈബര്‍പ്രിവിന്‍ഷന്‍ ആക്ടിലാണ് ഇന്റര്‍നെറ്റില്‍ സെക്‌സ് കച്ചവടം നടത്തുന്നത് നിരോധിച്ചുകൊണ്ടുളള പുതിയ നിയമം രാഷ്ട്രപതി ബെനിന്വൊ അക്വിനോ ഒപ്പിട്ടു.

sameeksha-malabarinews

നേരിട്ടോ അല്ലാതെയോ മനപൂര്‍വം ലൈംഗിക അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ലൈംഗിക ബന്ധം അനുഷ്ഠിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ കമ്പ്യൂട്ടറിന്റെ സഹായത്തോടെ അത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് നിയമം മൂലം നിരോധിച്ചിരിക്കുന്നത്.

ഫിലിപൈന്‍സ് ഒരു കത്തോലിക്ക രാജ്യമാണ്. സ്ത്രീകളെയും കുട്ടികളെയും പണത്തിനുവേണ്ടി ലൈംഗിക കച്ചവടത്തിന് ഉപയോഗിക്കുന്നത് കൂടിവരുന്നതാണ് അധികാരികളെ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!