മഞ്ചേരി മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ ഒന്നിന് നാടിന് സമര്‍പ്പിക്കും

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 21 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റെ ശിലാ സ്ഥാപനവും അന്നു നടക്കും.

ആരോഗ്യമന്ത്രി വി എസ് ശിവ കുമാര്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞ്, ഗ്രാമ വികസന മന്ത്രി കെ സി ജോസഫ്, ജില്ലയിലെ നാല് മന്ത്രിമാര്‍ തുടങ്ങിയവരും കേന്ദ്ര മന്ത്രി ഇ അഹമ്മദും ജില്ലയിലെ എംപിമാരും എംഎല്‍എമാരും ചടങ്ങില്‍ സംബന്ധിക്കും.

12 ാം തിയ്യതി രാവിലെ പത്തുമണിക്ക് മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗത സംഘം രൂപികരിക്കുമെന്ന് അഡ്വ. എം ഉമ്മര്‍ എംഎല്‍എ അറിയിച്ചു. പ്രതിദിനം 3000 രോഗികള്‍ക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുന്ന തരത്തില്‍ മികച്ച മെഡിക്കല്‍ കോളേജ് ആക്കി മഞ്ചേരിയെ മാറ്റാനാണ് ലക്ഷ്യം.

Share news
error: Content is protected !!
Scroll to Top