Section

malabari-logo-mobile

ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഏപ്രില്‍ 24 ന് എത്തും

HIGHLIGHTS : കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഭാരത ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഏപ്രില്‍ 24 ന് കേരളത്തിലെത്തും. ജയ്പൂര്‍, അമൃത്‌സര്‍, ചണ്ഡീഗഢ്, ഡല്‍ഹി, ആഗ്ര, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

23 ന് മധുരയില്‍ എത്തുന്ന ട്രെയിന്‍ അവിടെനിന്ന് 24 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് കൊല്ലം, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി വൈകിട്ട് കാസര്‍കോട് എത്തും. ഇവിടെ നിന്ന് ജയ്പൂരിലേക്ക് പോകും. പൂര്‍ണമായും വിനോദസഞ്ചാരികള്‍ക്കായുള്ള ട്രെയിനിന്റെ ടൂര്‍ പാക്കേജ് 7800 രൂപയാണ്. നിര്‍ത്തുന്ന സ്റ്റേഷനുകളുടെ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ബസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

പാന്‍ട്രി കാര്‍ ഉള്‍പ്പെടെ 10 കോച്ചാണ് ട്രെയിനില്‍ ഉള്ളത്. എല്ലാ കോച്ചിലും ടൂര്‍ മാനേജരും സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടാകും. സംഗീതം ആസ്വദിക്കുന്നതിനും പ്രധാന അറിയിപ്പുകള്‍ നല്‍കുന്നതിനും മികച്ച ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ട്രെയിനിലും യാത്രക്കാര്‍ പുറത്തുപോകുമ്പോഴും ഭക്ഷണം നല്‍കാന്‍ സൗകര്യമുണ്ട്.

കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഐ ആര്‍ സി ടി സിയുടെ എറണാകുളം റീജണല്‍ ഓഫീസിലും ബുക്കിങ് ഉണ്ട്. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. ഫോണ്‍ : 0484 6464849, 0471 2329339, 0495 2701510

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!