Section

malabari-logo-mobile

ഇടുക്കിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു;7 മരണം.

HIGHLIGHTS : അപകടത്തില്‍ പെട്ടത് വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടില്‍

അപകടത്തില്‍ പെട്ടത് വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

ഇടുക്കി: രാജാക്കാട്ടിനടുത്ത് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു. 7 പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കു പ റ്റിയ പലരുടെയും നില ഗുരുരതരമാണെന്നാണ് പ്രാഥമിക വിവരം. മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ജിബിന്‍, ശ്രീജേഷ്, കൊച്ചി സ്വദേശി ഷൈജു എന്നിവരാണ്.

sameeksha-malabarinews

തിരുവനന്തപുരം വെള്ളനാട്   വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് അപകടം സംഭവിച്ചത്.

45 ഓളം പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപ പ്രദേശത്തുള്ള ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ വിനോദ സഞ്ചാരത്തിനായാണ് ഇവിടെയെത്തിയത്. എന്നാല്‍ കോളേജ് മാനാജേമെന്റ് യാത്രയുമായി ബന്ധമില്ലെന്നും അധ്യാപകരാരുതന്നെ ഇല്ലാതെ കുട്ടികള്‍ സ്വന്തമായി നടത്തിയ യാത്രയായിരുന്നെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി. അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയാരംഭിക്കാനിരിക്കുന്നതിനാല്‍ ക്ലാസില്‍ കുട്ടികള്‍ക്ക് വരേണ്ടിയിരുന്നില്ല അതുകൊണ്ടുതന്നെ എത്ര പെണ്‍കുട്ടികളും ആണ്‍കുട്ടികളും യാത്രയിലുണ്ടായിരുന്നെന്നും വ്യക്തമല്ല.

അപകടത്തില്‍ ബസ്സ് പൂര്‍ണമായി തകര്‍ന്നു.

രാജാക്കാടിനടുത്ത് തേക്കിന്‍കാനത്തിനും മുല്ലക്കാനത്തിനും കൊടുംവളവില്‍ വെച്ച് ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ നാലു പേര്‍ ബസ്സിനടിയില്‍ പെട്ടു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുക്കാനായത്.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ബസ്സിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!