ഭര്‍ത്താവ് ഭാര്യയുടെ അശ്ലീല ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു

കുന്നംകുളം: ഇന്റര്‍നെറ്റില്‍ ഭാര്യയുടെും അമ്മയുടെയും അശ്ലീല ഫോട്ടോകളും സന്ദേശങ്ങലും പ്രചരിപ്പിച്ച ഭര്‍ത്താവിനെതിരെ പോലീസ് കോസെടുത്തു. ഐടി ആക്റ്റ് പ്രകാരം പൊന്നാനി കടവനാട് ചൂലയില്‍ സുനില്‍കുമാറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നാലുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് അകന്നു കഴിഞ്ഞു വരികയായിരുന്നു. ഭര്‍ത്താവിനെതിരെ സ്ത്രീപീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ സെപ്തംബരില്‍ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

ഭര്‍ത്താവിനു പുറമെ ഭര്‍ത്ത് സഹോദരനന്‍ സൂധീഷും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി യുവതി എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സൗദിയില്‍ ജോലിചെയ്യുന്ന സുനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചുകഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top