Section

malabari-logo-mobile

വീട്ടില്‍നിന്നും പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി.

HIGHLIGHTS : നിലമ്പൂര്‍: വീട്ടുകാരോട് പിണങ്ങി

നിലമ്പൂര്‍: വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയും കാളികാവ് പള്ളിശേരി സ്വദേശിനിയുമായ വിദ്യാര്‍ത്ഥിനിയാണ് ബലാല്‍ത്സംഗത്തിനിരയായത്.

ഞായറാഴ്ച വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി മഞ്ചേരിയിലെത്തുകയായിരുന്നു. അസമയത്ത് ബസ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട് അടുത്തുകൂടിയ രണ്ടുപേര്‍ അടുത്തുള്ള വനിതാ ഹോസ്റ്റലില്‍ എത്തിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ഒരു ലോഡ്ജില്‍ വെച്ച് ബലാല്‍ത്സംഗം ചെയ്യുകയുമായിരുന്നത്രെ.

sameeksha-malabarinews

ഇതെ സമയം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് കാളികാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ട കുട്ടിയെ മഞ്ചേരിയിലെത്തി രക്ഷിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാളികാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ വിലക്കിയതിലുള്ള വിഷമം കൊണ്ടാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പോലീസില്‍ മൊഴിനല്‍കി. പെണ്‍കുട്ടിയെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

മഞ്ചേരിയുടെ പരിസരപ്രദേശങ്ങളിലുള്ളവരാണ് പ്രതികളെന്ന് സംശയിക്കുന്നു.ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!