Section

malabari-logo-mobile

ബ്രഹ്മചാരി ആതമഹത്യ ചെയ്തത് അമൃതാനന്ദമഠത്തിലെ പീഢനം മൂലം

HIGHLIGHTS : കൊല്ലം: അമൃതാനന്ദമഠത്തിലെ കൊടിയ പീഢനം മൂലമാണ് ബ്രഹ്മചാരി ആതമഹത്യ

കൊല്ലം:  അമൃതാനന്ദമഠത്തിലെ കൊടിയ പീഢനം മൂലമാണ് ബ്രഹ്മചാരി ആതമഹത്യ ചെയ്തതെന്ന് ആരോപണം. കഴിഞ്ഞ നവംബര്‍ 23 നാണ് കൊല്ലം തേവന്നൂര്‍ സ്വദേശി രാധാകൃഷ്ണ(62)ന്‍ മരിച്ചത്. തിരുവനന്തപുരം വെള്ളാണി അമൃതശില്പകലക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്നു രാധാകൃഷ്ണന്‍, പാലക്കാട്ടെ ഒരു സ്വകാര്യലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

ആത്മഹത്യകുറിപ്പ് എഴുതി തയ്യാറാക്കി പത്രപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ചുകൊടുത്തതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.

sameeksha-malabarinews

പത്രപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത ആത്മഹത്യ കുറിപ്പില്‍ തിരുവനന്തപുരം അമൃത ശില്പയിലെ കോര്‍ഡിനേറ്റര്‍ ‘ബ്രഹ്മചാരി” യെ കുറിച്ച് നിരവധി പരാമര്‍ശഭങ്ങളുണ്ട്. ഇയാള്‍ ഒരു സ്ത്രീവിഷയ താല്‍പര്യമുള്ളയാളും തട്ടിപ്പുകാരാനാണെന്നും ഇയാളുടെ പീഡനമാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വിദേശികളായ ചിലരുടെ ഭൂമി ഇടപാടിനെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.

മാതാമൃതാനന്ദമയി മഠങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിരവധി ദുരൂഹ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമൃതാനന്ദമയിയുടെ സഹോദരനായ നാരയണന്‍കുട്ടി, ഒരു വിദേശ വനിതയടക്കം ഈ അടുത്തകാലത്ത് മരണപ്പെട്ട സത്‌നാംസിങ് എന്നിവര്‍ ഇവരില്‍ ചിലരാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളില്‍ പലരും മഠവുമായി അടുത്തബന്ധം പുലര്‍ത്തുന്നവരായതിനാല്‍ ഇതുവരെ യാതൊരു കേസുകളും തെളിഞ്ഞ ചരിത്രവുമില്ല. അമ്മയുടെ അടുത്തേക്ക് ചാടിക്കയാറാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അമ്മയുടെ ശിഷ്യരുടെ ‘താഢന’ മേറ്റ് കൊല്ലപ്പെട്ട സത്‌നാംസിങിന്റെ കൊലക്കേസന്വേഷിച്ചവര്‍ ശിഷ്യരെപോലും ചോദ്യംചെയ്യാന്‍ തയ്യാറായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!