Section

malabari-logo-mobile

ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ ടെര്‍മിനല്‍ പണിയാന്‍ ഉടന്‍ നടപടി സ്വീകരിക്കും

HIGHLIGHTS : ബേപ്പൂര്‍:

ബേപ്പൂര്‍: ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം മെച്ചപെടുത്താനായി ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ ടെര്‍മിനല്‍ പണിയുന്നു. 46 കോടി രൂപ ചെലവഴിച്ചാണ് ടെര്‍മിനല്‍ പണിയാനിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ലക്ഷദ്വീപിന് മാത്രമായി ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണാ പത്രം ലക്ഷദ്വീപ് ഭരണകൂടവും കേരളാ തുറമുഖ വകുപ്പും ചേര്‍ന്ന് ഒപ്പിട്ടിരുന്നതുമാണ്. ധാരണാപത്രം ഒപ്പിട്ടിട്ടും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ബേപ്പൂര്‍ തുറമുഖം വഴിയുള്ള ചരക്കു ഗതാഗതവും യാത്രയും മെച്ചപ്പെടാത്തതിനാല്‍ ദ്വീപ് ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ ഗുരുതരമായി തുടരുന്നതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദും ലക്ഷദ്വീപ് കലക്റ്ററും ഡവലപ്പ്‌മെന്റ് കമ്മീഷണറുമായി അശോക് കുമാറും വ്യാഴാഴ്ച ബേപ്പൂര്‍ തുറമുഖവും ലക്ഷദ്വീപിന്റെ വിവിധ ഓഫീസുകളും സന്ദര്‍ശിച്ചത്.

sameeksha-malabarinews

ലക്ഷദ്വീപ് കപ്പല്‍ ടെര്‍മിനല്‍ ജോലി ആരംഭിക്കുന്നതിനുള്ള ഏക തടസ്സം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് മാത്രമാണ്. അത് ലഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!