മണല്‍ തൊഴിലാളിയെ ചാലിയാറില്‍ കാണാതായി

ഫറോക്ക്: മണല്‍ വാരുന്നതിനിടെ തൊഴിലാളിയെ ചാലിയാര്‍ പുഴയില്‍ കാണാതായി. കരുവന്‍തിരുത്തി പൊട്ടിച്ചിരി തേരാളി പാടത്ത് മമ്മുണ്ണിയുടെ മകന്‍ ഷംസുദ്ദീന്‍ (17) ആണ് അപകടത്തില്‍ പെട്ടത്. പണിക്കിടെ തോണിയുടെ നങ്കൂരം എടുക്കുമ്പോള്‍ നിലതെറ്റി തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ പെരവന്‍മാട് വെച്ചാണ് അപകടമുണ്ടായത്.

ഷംസുദ്ദീനൊപ്പം തോണിയിലുണ്ടായിരുന്ന കരുവന്‍ തിരുത്തി ഇരിയംമ്പാടം വീട്ടില്‍ എന്‍ കെ ഷെബീറും പുഴയില്‍ വീണിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ട ഷബീറിനെ ഒച്ചകേട്ടെത്തിയ ബോട്ടുകാര്‍ കയറിട്ട് കൊടുത്ത് രക്ഷപെടുത്തി. മുങ്ങിതാഴുന്ന ഷംസുദ്ദീനെ ഷബീര്‍ രണ്ടു തവണ കയ്യില്‍ പിടിച്ച് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഷംസുദ്ദീനായി മണല്‍ തൊഴിലാളികളും നാട്ടുകാരും ഫറോക്ക് പോലീസും തീരദേശ പോലീസും തിരച്ചില്‍ നടത്തി.

 

Share news
error: Content is protected !!
Scroll to Top