Section

malabari-logo-mobile

ബിയ്യം ജല കായിക കേന്ദ്രം നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : പൊന്നാനി:

പൊന്നാനി: മലബാറിലെ ആദ്യ ജല കായിക കേന്ദ്രമായ ബിയ്യം കായല്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചു. സ്ഥലം ലഭ്യമായാല്‍ മലബാറില്‍ ഏവിയേഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് കായിക മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ബിയ്യം കായല്‍ ജലകായിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എയര്‍സ്ട്രിപ്പ് ലഭ്യമാക്കിയാല്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ശാഖ മലബാറില്‍ സ്ഥാപിക്കും. ജലകായിക പരിശീലന കേന്ദ്രത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. 35 സെന്റ് സ്ഥലം ലഭ്യമാക്കിയാല്‍ പൊന്നാനിയില്‍ ആധുനിക സൗകര്യങ്ങളുള്ള ഗ്രൗണ്ട് സ്ഥാപിക്കും. 2013 അവസാനിക്കുമ്പോള്‍ മികച്ച കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍, പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സന്‍ റ്റി. ബീവി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് കുട്ടി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കാല്ലാട്ടില്‍ ഷംസു, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. സിന്ധു, പൊന്നാനി നഗരസഭാ വൈസ്പ്രസിഡന്റ് പി. രാമകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ.ശ്രീകുമാര്‍, എക്‌സി. മെമ്പര്‍ പി. ഹൃഷികേഷ് കുമാര്‍ സംസാരിച്ചു.
മലബാറിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും ജലകായിക പരിശീലന കേന്ദ്രമാണ് ബിയ്യം കായലിലേത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കാനോയിങ്, റോവിങ്, കയാക്കിങ് എന്നിവയിലാണ് ആദ്യം പരിശീലനം നല്‍കുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ സാങ്കേതിക സഹകരണത്തോടെയാണ് കേന്ദ്രം വരുന്നത്. രാവിലെയും വൈകീട്ടുമാണ് പരിശീലനം നല്‍കുന്നത്. ജലകായിക പരിശീലന കേന്ദ്രത്തിന് ഹോസ്റ്റല്‍ സ്ഥാപിക്കാനും അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. ആദ്യ ബാച്ചിനെ തെരഞ്ഞടുത്ത് ്രപാഥമിക പരിശീലനം ആരംഭിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!