മലയാളം സര്‍വ്വകലാശാല ക്ലാസുകള്‍ അടുത്ത അധ്യായന വര്‍ഷം ആരംഭിക്കും

തിരൂര്‍: മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്നും ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി.കെ അബ്ദുറബ്ബ്. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അധ്യയന വര്‍ഷത്തില്‍ തന്നെ യൂനിവേഴ്‌സിറ്റിയില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ പി. ഉബൈദുള്ളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പാണക്കാട് ഇഫ്‌ലു കാംപസില്‍ പ്രവേശനത്തിന് പ്രാദേശിക സംവരണത്തിന് ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top