ബിഇഎം ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മതില്‍കെട്ടും ,ക്ലാസ്മുറിയുടെ മേല്‍ക്കൂരയും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഞായറാഴായ്ച രാത്രിയാണ് സംഭവം നടന്നത്.

സ്‌കൂളിന്റെ കിഴക്കുഭാഗത്തെ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള മതില്‍ തകര്‍ത്ത് സ്‌കൂളിനുള്ളില്‍ കയറി സ്‌കൂളിന്റെ ക്ലാസ് മുറികളുടെ വരാന്ത, മേല്‍ക്കൂര, കുടിവെള്ളത്തിനുപയോഗിക്കുന്ന പ്ലംബിംഗ് ഉപകരണങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പിടിഎയും സ്റ്റാഫ് കമ്മിറ്റിയും യോഗം ചേര്‍ന്ന് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്..സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച മുമ്പ് സംഭവത്തിന് സമാനമായി ബിഇഎം എല്‍ പി സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ സ്‌കൂളിനുള്ളില്‍ കയറിയിരുന്നു..ഓഫീസ് റുമിനകത്ത് അലമാരയും മറ്റും കുത്തിതുറന്ന നിലയിലായിരുന്നു.

Share news
error: Content is protected !!
Scroll to Top