ഫാന്‍സും മമ്മുട്ടിക്ക് വേണ്ടി ചിത്രമൊരുക്കുന്നു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തങ്ങളുടെ താരത്തെ നായകനാക്കി ചിത്രമെടുത്തപ്പോള്‍ അടങ്ങിയിരിക്കാന്‍ മമ്മുട്ടി ഫാന്‍സിനുമാവില്ലല്ലോ!

ലാലിനെ നായകനാക്കി എസ് എന്‍ സ്വാമി തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ലാല്‍ ഫാന്‍സിന്റെ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസുമായി മമ്മുട്ടി ഫാന്‍സും രംഗത്തെത്തുന്നു.

ഈ ചിത്രം നിര്‍മ്മിക്കുന്നത് മമ്മുട്ടി ഫാന്‍സിന്റെ സജീവ പ്രവര്‍ത്തകനായ ഫൈസല്‍ ലത്തീഫാണ്. പുതുമുഖ സംവിധായകനായ മാര്‍ത്താണ്ഡനൊരുക്കന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ബെന്നി പി നായരന്‌ലമാണ്.

തിയ്യേറ്ററിന് പുറത്ത് നടത്താറുള്ള വിജയാഘോഷങ്ങള്‍ സെല്ലുലോയിഡിനകത്തേക്കും സന്നിവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ ശില്പികള്‍. എന്നാല്‍ ലാല്‍ ഫാന്‍സുകാര്‍ കൊട്ടഘോഷിച്ച് നിര്‍മിച്ച ലോക്പാല്‍ എട്ടുനിലയില്‍ പൊട്ടിയത് ഇവരെ അലോസരപ്പെടുത്തുന്നുമുണ്ട്.

Share news
error: Content is protected !!
Scroll to Top