Section

malabari-logo-mobile

ബഹ്‌റൈനില്‍ ജി.പി. സെഡ് തൊഴിലാളികള്‍ പൊരിവെയ്‌ലത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങി

HIGHLIGHTS : മനാമ: ശമ്പളം ലഭിക്കാത്തിതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ നൂറുകണക്കിന് ജി.പി സക്കറിയദെസ് സിവില്‍ എഞ്ചിനിയറിങ് ആന്റ് കോണ്‍ട്രാക്ടേഴ്‌സിലെ തൊഴിലാളികള...

മനാമ: ശമ്പളം ലഭിക്കാത്തിതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ നൂറുകണക്കിന് ജി.പി സക്കറിയദെസ് സിവില്‍ എഞ്ചിനിയറിങ് ആന്റ് കോണ്‍ട്രാക്ടേഴ്‌സിലെ തൊഴിലാളികള്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. പൊരിവെയ്‌ലത്ത് അഞ്ചുമണിക്കൂറോളമാണ് തൊഴിലാളികള്‍ തെരുവില്‍ പ്രതിഷേധിച്ചത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് തൊഴിലാളികൾ തെരുവിലിറങ്ങുന്നത്. ജി.പി.സെഡിെൻറ എക്കർ, സിത്ര, നുവൈദ്രത്,റിഫ ക്യാമ്പുകളിൽ നിന്ന് നടന്നാണ് ഇവർ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലേക്ക് പോയത്.ഇവരെ സനദിൽവെച്ച് പൊലീസ് തടഞ്ഞു.

വിവിധ സ്ഥാപനങ്ങൾ ചെയ്ത ജോലിക്കുള്ള പണം തരാത്തതാണ് ഇൗ പ്രതിസന്ധിക്കുകാരണമെന്ന് കമ്പനി അധികൃതർ ആവർത്തിച്ചു. ജീവനക്കാർക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. തങ്ങളുടെ പാസ്പോർട്ടും സി.പി.ആറും കമ്പനിയുടെ പക്കലാണെന്നും അതുകൊണ്ട് ചികിത്സപോലും തേടാനാകുന്നില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്.എന്നാൽ തൊഴിലാളികളുടെ കൈവശമാണ് സി.പി.ആർ ഉള്ളതെന്ന് മാനേജ്മെൻറും പറയുന്നു. പാസ്പോർട്ട് എച്ച്.ആർ. ഡിപാർട്മെൻറിൽ വെക്കുന്നത് തൊഴിലാളികളുടെ താൽപര്യം മുൻനിർത്തിയാണ്. തൊഴിലാളികളുടെ വിസയുടെ കാലാവധി, പാസ്പോർട്ട് കാലാവധി തുടങ്ങിയ കാര്യങ്ങളെല്ലാം അതാത് സമയങ്ങളിൽ പരിശോധിച്ച് വേണ്ടത് ചെയ്യാറുണ്ട്.

sameeksha-malabarinews

കമ്പനിയുടെ സൈറ്റുകളിൽ ജോലി ചെയ്യുന്ന 2,750 തൊഴിലാളികളിൽ 750പേർക്ക് ശമ്പളം മുടങ്ങാതെ ലഭിക്കുന്നുണ്ട്. 600പേർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഇന്നലെ പ്രതിഷേധിക്കാനായി ഒത്തുകൂടിയവരെ തിരികെ അവരുടെ ക്യാമ്പുകളിൽ എത്തിച്ചതായും കമ്പനി പറയുന്നു. ഇന്നലെ പ്രതിഷേധക്കാരിലുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻമാരുമായി സംസാരിക്കാൻ ബംഗ്ലാദേശ് എംബസിയിൽ നിന്നുള്ളവർ എത്തിയിരുന്നു.

തങ്ങളുടെ ദുരിതാവസ്ഥക്ക് പരിഹാരം കാണാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം 75 ഓളം തൊഴിലാളികൾ ഇന്ത്യൻ എംബസിയിലെത്തിയിരുന്നു. ശമ്പളം മുടങ്ങിയതിന് പുറമെ, വിസ കാലാവധി തീർന്ന പ്രശ്നവും പലരും നേരിടുന്നുണ്ട്. കമ്പനിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും ശമ്പള കുടിശ്ശിക തന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കമ്പനി ഇപ്പോഴും ജോലിക്ക് പോകാൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ, മുടങ്ങിയ ശമ്പളത്തിെൻറ കാര്യത്തിൽ തീരുമാനമായ ശേഷമേ ജോലിക്കു പോകൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അവർ വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് നിരവധി തൊഴിലാളികൾ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ വകുപ്പിനെ സമീപിച്ചിരുന്നു.  ട്വിറ്റർ എക്കൗണ്ട് വഴിയാണ് സുഷമ ഇൗ വിവരം അറിയിച്ചത്. പ്രശ്നം എംബസിയുടെ ശ്രദ്ധയിൽവന്നിട്ടുണ്ടെന്നും അവർ തൊഴിലാളികളെ സഹായിക്കുമെന്നുമാണ് സുഷമ പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!