ബസ് യാത്രക്കാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സിഐ പിടിയില്‍

തൃശൂര്‍: ബസ് യാത്രക്കിടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ കയ്യോടെ പിടികൂടി് കൈകാര്യം ചെയ്തു. സിഐയെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു.

മലപ്പുറം ജില്ലയിലെ പാണ്ടക്കാട് റിസര്‍വ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ സി ഐയായ ദേശമംഗലം സ്വദേശി തീയ്യാടിപ്പടി സുകുമാരനെയാണ് നാട്ടുകാര്‍ പിടികൂടിയത്.

ഷൊര്‍ണൂരില്‍ നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ബസില്‍ വടക്കാഞ്ചേരിയില്‍ വെച്ചാണ് യാത്രക്കാരിയായ മധ്യവയസ്‌കയെ ഇയാള്‍ അപമാനിച്ചത്.

വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ മാനഭംഗശ്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ സസ്‌പെന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top