Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കിടക്കളില്ല. രോഗികള്‍ വലയുന്നു

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് കിടക്കാന്‍ നല്‍കുന്നത് കീറിപ്പറിഞ്ഞ ബെഡ്ഡുകള്‍. സ്ത്രീകളുടെ വാര്‍ഡിലാണ് രോഗികള്‍ക്ക് കീറിപ്പറിഞ്ഞതും അഴുക്കു നിറഞ്ഞതുമായ ബെഡ്ഡുകള്‍ നല്‍കുന്നത്. വാര്‍ഡില്‍ ഇരുപതോളം ബെഡ്ഡുകളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായ ബെഡ്ഡുകളാണ്. ഏതാനും ചില ബെഡ്ഡുകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഉപയോഗയോഗ്യമായത്.
ബെഡ്ഡുകള്‍ കീറി ഉള്ളിലെ പഞ്ഞികള്‍ പുറത്തേക്ക് കാണുന്നതാണ്. ചിലതിന്റെ പഞ്ഞികള്‍ പാറിപ്പറക്കുന്നുമുണ്ട്. തലയിണകളുടെ കാര്യം ഇതിലേറെ പോക്കാണ്. ഇവയില്‍ മൂട്ടകളുടെയും മറ്റു ശല്ല്യവുമുണ്ട്. മറ്റു വാര്‍ഡുകളിലും ഇതു തന്നെയാണ് അവസ്ഥ. മഴക്കാലമായതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. വാര്‍ഡുകളില്‍ കിടക്കാനിടമില്ലാത്ത അവസ്ഥയാണ്. വിവിധ തരത്തില്‍ വികസനത്തിനെന്ന പേരില്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് വൃത്തിയും ശുചിത്വവുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!