ബസ് നിര്ക്ക് കൂട്ടല്‍ ; മന്ത്രിതല ചര്‍ച്ച ഇന്ന്.

തിരു : ഡീസല്‍ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന്‍ മേല്‍ ഇന്ന മന്ത്രിതല ചര്‍ച്ച നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് ചര്‍്ച്ച നടക്കുക. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദടക്കം തലസ്ഥാനത്തെ മറ്റ്് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ബസ്ചാര്‍ജ്ജ് വര്‍ദ്ധനവിനെകുറിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ചര്‍ച്ച നടത്താന്‍ തീരുമാനമെടുത്തത്.

യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കു, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ അന്‍പത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. തങ്ങള്‍ക്കനുകൂലമായ നിലപാടുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ്സുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top