ബനാന വില്ലേജ് ഒരുങ്ങുന്നു.

വളാഞ്ചേരി : ആതവനാട് 6-ാം വാര്‍ഡില്‍ ബനാന വില്ലേജ് ഒരുങ്ങുന്നു. ആതവനാട് പഞ്ചായത്ത് 6-ാം വാര്‍ഡ് കരിപ്പോളിലാണ് ഹോര്‍ടി കോര്‍പിന്റെ സഹായത്തോടെയാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ 500 വാഴ തൈകളാണ് വിതരണം ചെയ്തത്.

നേന്ത്ര, മഞ്ഞറോബസ്റ്റ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. വാര്‍ഡല്‍ വാഴ കൃഷി വ്യാപകമായി നടപ്പാക്കി സ്വയം പര്യാപ്തമാക്കുന്നതിനാണ് പദ്ധതി.

വാര്‍ഡ് മെമ്പര്‍ സെയ്യദ് കരിപ്പോള്‍ വിതരണം ഉദ്ഘാടനം ചെയ്തു.

Share news
error: Content is protected !!
Scroll to Top