ബംഗാളി കാമുകനെ തേടിയെത്തിയ പെണ്‍കുട്ടി പോലീസ് സംരക്ഷണയില്‍.

പരപ്പനങ്ങാടി: പ്രണയത്തിന് ദേശ ഭാഷകളുടെ അതിര്‍വരമ്പുകളുടെ അതിര്‍വരമ്പുകളില്ല എന്നതിന്റെ തെളിവായി ഇന്ന് പരപ്പനങ്ങായില്‍ നടന്ന സംഭവം.

പക്ഷെ കഥയുടെ അന്ത്യം ട്രാജഡിയായി. ഇന്ന് പകലാണ് തന്റെ കാമുകനെ തേടി മലപ്പുറം സ്വദേശിനിയായ കൗമാരക്കാരി സഹോദരിയെയും കൂട്ടി പരപ്പനങ്ങാടി ചെട്ടിപ്പടിയിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടികള്‍ ബംഗാളി തൊഴിലാളികളുമായി സംസാരിക്കുന്നതില്‍ അസ്വാഭാവികത തോന്നിയതിനെ തൂടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളടക്കം മൂന്ന് ബംഗാളികളേയും പോലീസ് പരപ്പനങ്ങാടി സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പെണ്‍കുട്ടിയുടെ പിതാവും സ്റ്റേഷനലിത്തി.

തുടര്‍ന്ന് പോലീസ് അനുനയത്തില്‍ പെണ്‍കുട്ടിയെ പിതാവിനൊപ്പം പറഞ്ഞയച്ചു. എന്നാല്‍ പാവം കാമുകനും സുഹൃത്തുക്കളും ഇപ്പോഴും സ്‌റ്റേഷനില്‍ തന്നെയാണ്.

Share news
error: Content is protected !!
Scroll to Top