ഡിഡി സൂപ്പര്‍ സോക്കര്‍ ഫൈവ്‌സ് ഫെബ്രു:9 ന് തുടങ്ങും.

 സൂപ്പര്‍ സോക്കര്‍ ഫൈവ്‌സ് 20 ട്വന്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഫെബ്രു:9 ന് തുടക്കമാകും.

കുഞ്ഞാലന്‍ ഹാജി സ്മാരക റോളിംങ് ട്രോഫിക്ക് വേണ്ടിയുള്ള ഈ കാല്‍പ്പന്ത് മഹോത്സവത്തിലെ വിജയികള്‍ക്ക് 22222 ക്യാഷ് അവാര്‍ഡായ് നല്‍കുക. റണ്ണേഴ്‌സ് കപ്പിന് 11111 രൂപ സമ്മാനമായി ലഭിക്കും.

ഒമ്പതിനാരംഭിക്കുന്ന ടൂര്‍ണമെന്റ് 16ാം തിയ്യതി അവസാനിക്കും. പാലത്തിങ്ങല്‍ എഎം യുപി സ്‌കൂളില്‍ തയ്യാറാക്കിയ മികവുറ്റ ഫഌഡ്‌ലിറ്റ് ഗ്രൗണ്ടിലായിരിക്കും കളിനടക്കുക. ഇതിനായി പിപി കുട്ടിസാഹിബ് മുഖ്യ രക്ഷാധികാരിയായും കുണ്ടാണത്ത് മുബഷീര്‍ ചെയര്‍മാനായും മൗസൂം പികെ കണ്‍വീനറായുമുളള സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top