തിരു : തിരുവനന്തപുരം ആനയറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പരപ്പനങ്ങാടിയില്‍ നിന്ന് തനിക്ക് വന്ന ഫോണ്‍കോളില്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ വകവരുത്തുമെന്നാണ് അറിയിച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.. ഇതേ തുടര്‍ന്ന് താന്‍ ഈ ഫോണ്‍നമ്പര്‍ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഫോണ്‍രേഖകള്‍ പരിശോധിച്ച് വ്യക്തിയെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തു. അല്ലാതെ തന്നോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയതിട്ടില്ലെന്നും തിരൂവഞ്ചൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി രണ്ടരമണിയോടെയാണ് ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സിപിഐഎം നെടുവ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ചട്ടിക്കണ്ടി തുളസിയെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ത്തകള്‍ പുറത്ത് വരികയും പ്രതിഷേധം ശക്തമാവുകയും ചെയതതോടെ തുളസിയെ വിട്ടയുക്കുകയായിരുന്നു.
ആനയറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ധിച്ചതിലുള്ള ശ്രക്തമായ പ്രതിഷേധം ആഭ്യന്തരമന്ത്രിയെ വിളിച്ചറിയിക്കുക മാത്രമെ താന്‍ ചെയ്തിട്ടൊള്ളു എന്നാണ് തൂളസിയുടെ നിലപാട്.




