Section

malabari-logo-mobile

ഫേസ് ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്യുന്നവരെ അറസ്സ് ചെയ്യുന്നതിന് സുപ്രീം കോടതി നിയന്ത്രണം

HIGHLIGHTS : ദില്ലി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍

ദില്ലി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ അര്‍ത്ഥമുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെ ഉന്നത പോലീസ് ഉദേ്യാഗ്‌സഥരുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് സുപ്രീം കോടതി. ഐടി ആക്ടിലെ 66 എ പ്രകാരം ഉന്നത പോലീസ് ഉദേ്യാഗസ്ഥരോട് ആലോചിക്കാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് എല്ലാം സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രവര്‍ത്തിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മുന്‍ മന്ത്രിക്കെതിരെയും കോണ്‍ഗ്രസ് എംഎല്‍എക്കെതിരെയും ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് ആന്ധ്രയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ജയ വിന്ദ്യാലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ വിധി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!