Section

malabari-logo-mobile

ഫുട്‌ബോള്‍ മത്സരത്തിനിടെ ഈജിപ്തില്‍ 74 പേര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : കെയ്‌റോ: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തില്‍ ഈജിപ്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. രണ്ടു ടീമുകള്‍ തമ്മില്‍ കാലങ്ങളായി ഉണ്ടായിരുന്ന ശത്രുതയാണ് ...

കെയ്‌റോ: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തില്‍ ഈജിപ്തില്‍ 74 പേര്‍ കൊല്ലപ്പെട്ടു. രണ്ടു ടീമുകള്‍ തമ്മില്‍ കാലങ്ങളായി ഉണ്ടായിരുന്ന ശത്രുതയാണ് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ കലാപത്തില്‍ കലാശിച്ചത്. കാണികളടക്കം ആയിരത്തോളം ആളുകള്‍ക്ക് പരിക്കുപറ്റിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 ഈജിപ്തിലെ പോര്‍ട്ട് സെഡ് സ്‌റ്റേഡിയത്തില്‍ അല്‍ അഹ് രി , അല്‍ മസ് രി എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടയിലാണ് ആക്രമണമുണ്ടായത്.
ഈജിപ്തിലെ പ്രശസ്തമായ അഹ് രി ക്ലബിനെ മസ് രി ക്ലബ് പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആരാധകര്‍ ഭ്രാന്തന്‍മാരായി മാറി അക്രമം അഴിച്ച് വിടുകയായിരുന്നു. ഈജിപ്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നതെന്നാണ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം ഫുട്‌ബോള്‍ കളിക്കളങ്ങളില്‍ അടുത്ത കാലങ്ങളിലായി അക്രമം വര്‍ദ്ധിച്ചുവരികയാണ്. ഈജിപ്തിലുണ്ടായ സംഭവത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജ്യത്ത് എല്ലാ കളികളും നിര്‍ത്തിവെച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!