Section

malabari-logo-mobile

ഫിഷറീസ് വകുപ്പിന്റെ ഭൂമി പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

HIGHLIGHTS : താനൂര്‍:

താനൂര്‍: നിറമരുതൂര്‍ ഉണ്ണ്യാല്‍ ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

2 ഏക്കറോളം വരുന്ന ഫിഷറീസ് ഗ്രൗണ്ടാണ് പതിച്ചു നല്‍കാന്‍ നീക്കം നടക്കുന്നത്. ഭൂരഹിതരായ 127 കുടുംബങ്ങള്‍ക്ക് 3 സെന്റ് വീതം പതിച്ച് നല്‍കാനാണ് തീരുമനം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന്റെ പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചു. പ്രദേശത്തെ യുവജന സംഘടനകളും സ്‌കൂളുകളും മറ്റും നിലവിലെ കായിക രംഗത്തിന് വേണ്ടി പ്രസ്തുത സ്ഥലം ഉപയോഗിച്ച് വരികയാണ്. ഉപജില്ലാ സംസ്ഥാനതലത്തിലുള്ള ഒട്ടനവധി കായിക മത്സരങ്ങള്‍ക്ക് ഗ്രൗണ്ട് വേദിയായിട്ടുണ്ട്. ഇതിലുമുപരി ഗ്രൗണ്ട് ഒരു സ്റ്റേഡിയമാക്കി മാറ്റാനുള്ള ആലോചനകളും നടന്നു വരുന്നുണ്ട്. വര്‍ഷങ്ങളായി മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്നതും ഈ ഗ്രൗണ്ടിലാണ്.

sameeksha-malabarinews

ഈ സാഹചര്യത്തിലാണ് യുവജനങ്ങള്‍ അടക്കം പഞ്ചായത്ത് നിവാസികള്‍ ഒറ്റക്കെട്ടായി പദ്ധതിക്കെതിരെ രംഗത്ത്് വരുന്നത്്. ശക്തമായ പ്രക്ഷോഭമാരംഭിക്കാന്‍ ഉണ്ണ്യാല്‍ പിഎച്ച്‌സി മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. വിവിധവരാഷ്ട്രീയ കക്ഷി പ്രതിനിധികളും ക്ലബ്ബ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

യോഗം നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെവി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ഷെഹര്‍ബാനു അധ്യക്ഷയായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!