Section

malabari-logo-mobile

ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു

HIGHLIGHTS : ബാംഗ്‌ളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു.

ബാംഗ്‌ളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.23 നായിരുന്നു ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്നായിരുന്നുവിക്ഷേപണം. 32 മിനിറ്റിനും 42 സെക്കന്‍ഡിനും ശേഷം ഇന്‍സാറ്റ് 3 ഡി ഭ്രമണപഥത്തിലെത്തി.

വിക്ഷേപണം വിജയകരമാണെന്നുള്ള സന്ദേശം ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉപഗ്രഹത്തില്‍ നിന്നുള്ള സേവനങ്ങള്‍ 7 വര്‍ഷത്തേക്ക് ലഭ്യമാകും.

sameeksha-malabarinews

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്ന 3 ഡി മല്‍സ്യ ബന്ധനത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കും. കൂടാതെ അനതരീക്ഷ താപനില, സാന്ദ്രത, ഓസോണ്‍ പടലത്തിന്റെ നില എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഇന്‍സാറ്റ് 3 ഡി ഭൂമിയിലേക്ക് അയക്കും. ഏരിയന്‍ റോക്കറ്റാണ് ഇന്‍സാറ്റ് 3 ഡിയെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്‍സാറ്റ് 3 എ യുടെ തുടര്‍ച്ചാ ദൗത്യമായാണ് ഇന്‍സാറ്റ് 3 ഡി അയച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!