കാഴ്ച പരിശോധനാ യൂനിറ്റ് തുടങ്ങി

മലപ്പുറം: താലൂക്ക് ആശുപത്രിയില്‍ കംപ്യൂട്ടര്‍ സഹായത്തോടെയുള്ള കാഴ്ച പരിശോധനാ യൂനിറ്റ് പ്രവര്‍ത്തന സജ്ജമായി. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ കംപ്യൂട്ടര്‍ വത്കൃത യൂനിറ്റാണ് താലൂക്ക് ആശുപത്രിയിലേത്. കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും കാഴ്ച പരിശോധന നടത്തുവാന്‍ സാധിക്കുന്ന ഓട്ടോ റിഫ്രാക്റ്റര്‍ മീറ്ററാണ് നേത്രചികിത്സാ വിഭാഗത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.

പരിശോധന ഫലം രണ്ടുമിനിട്ടിനകം ലഭ്യമാകുന്നതാണ് സംവിധാനത്തിന്റെ പ്രധാന സവിശേഷത. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ഉമ്മര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ പി.വി. ശശിധരന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഒപ്‌ടോമെട്രിസ്റ്റ് സി.എസ്.ഷീബ, ജെ.എച്ച്.ഐ. കെ.സി.ദേവാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top