Section

malabari-logo-mobile

പ്രേംനസീറിന്റെ പ്രതിമസ്ഥാപിക്കുന്നതിനെതിരെ ജമാ അത്ത് കൗണ്‍സില്‍

HIGHLIGHTS : തിരു : മലയാളത്തിലെ എക്കാലത്തേയും നിത്യഹരിത നായകന്‍

തിരു : മലയാളത്തിലെ എക്കാലത്തേയും നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ സമരണയ്ക്കായി തിരുവനന്തപുരത്ത് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മുസ്ലിം ജമാത്ത് കൗണ്‍സില്‍ രംഗത്ത്. മനുഷ്യന്റെ പ്രതിമ നിര്‍മിക്കുന്നത് ഇസ്ലാംമത വിശ്വാസത്തിന് എതിരാണെന്നാണ് ജമാ അത്ത് കൗണ്‍സിലിന്റെ വാദം.

മലയാളത്തിലെ അതുല്യനടന്‍ സത്യന്റെ സ്മരണാര്‍ത്ഥവും പ്രതിമ നിര്‍മ്മിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കവടിയാര്‍ റോഡില്‍ മന്‍മോഹന്‍ ബംഗ്ലാവിന് മുന്‍പിലാണ് നസീറിന്റെ പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

sameeksha-malabarinews

നസീര്‍ ജീവിച്ചത് ഇസ്ലാംമതവിശ്വാസ പ്രകാരമാണെന്നും അതിനാല്‍ അനിസ്ലാമികമായ കാര്യ മായതിനാല്‍ പ്രതിമ നിര്‍മിക്കല്‍ അംഗീകരിക്കാനാവില്ലെന്നുമാണ് ജമാത്തിന്റെ വാദം. അഭിനയവും അനിസ്ലാമികമാണ് അത് നസീറിന്റെ തൊഴിലായതുകൊണ്ടാണ് എതിര്‍ക്കാതിരുന്നത്. പ്രതിമാ നിര്‍മാണവുമായി മുന്നോട്ടുപോയാല്‍ സമുദായത്തെ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്ന് ജമാത്ത് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!