Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത നടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു

HIGHLIGHTS : മാസങ്ങളായി അപ്രത്യക്ഷയായ തെലുങ്ക് നടി ഒരു സുപ്രഭാതത്തില്‍

മാസങ്ങളായി അപ്രത്യക്ഷയായ തെലുങ്ക് നടി ഒരു സുപ്രഭാതത്തില്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യക്ഷപെട്ട് അമ്മയുടെ കാമുകന്‍ തന്നെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതിപെട്ടു. ഈയിടെ പുറത്തിറങ്ങിയ ഒരു തെലുങ്കു സിനിമയിലെ നായികയായ നടി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ബെന്‍ജാര ഹില്‍സില്‍ എസിപി ശങ്കര്‍ റെഡ്ഡിക്ക് മുമ്പാകെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തന്നെ ലൈംഗികമായി അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നതില്‍ അമ്മയും കൂട്ടു നില്‍ക്കുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവരുടെ പീഡനം സഹിക്കാന്‍ വയ്യാതായതിനെ തുടര്‍ന്ന് താനൊരു ഹോസ്റ്റലിലേക്ക് താമസമാറുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തന്റെ അച്ഛനുമമ്മയും വേറെവേറെയാണ് താമസമെന്നും താന്‍ അമ്മയുടെ ഒപ്പമാണ് താമസിക്കുന്നതെന്നും, അമ്മയുടെ കാമുകന്‍ തങ്ങളുടെ വീട്ടിലേക്ക് താമസം മാറിയതോടെ ഇയാള്‍ തന്നെ നിരന്തരം പിഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതയില്‍ പറയുന്നുണ്ട്. സഹികെട്ടാണ് താന്‍ ആ വീട് ഉപേക്ഷിച്ച് പോയതെന്ന് പെണ്‍കുട്ടി പരാതയില്‍ പറഞ്ഞു. തന്നെ കാണാനില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ സത്യം ജനങ്ങള്‍ അറിയണമെന്നതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!