Section

malabari-logo-mobile

പ്രസവ ചിത്രീകരണ വിവാദം; ശ്വേതാ മേനോന് പ്രതിഷേധം.

HIGHLIGHTS : ബ്ലസിയുെട കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവം ചിത്രീകരിച്ച

ബ്ലസിയുെട കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവം ചിത്രീകരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചന്ന് ശ്വേതാ മോനോന്‍. ഈ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് ശരിയല്ലെന്നും ശ്വേത പറഞ്ഞു.

കളിമണ്ണ് എന്ന ചിത്രത്തില്‍ മാതൃത്വത്തെ മോശമായി ചിത്രീകരിക്കു്‌നനുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും അനാവശ്യ രംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വെട്ടിമാറ്റാമെന്നും ശ്വേത പ്രതികരിച്ചു.

sameeksha-malabarinews

കളിമണ്ണ് സിനിമയ്ക്ക് വേണ്ടി മുംബൈയിലെ ഡോക്ടര്‍ നാനാവതി നഴ്‌സിങ്ങ് ഹോമില്‍ വച്ചാണ് ശ്വേതയുടെ പ്രസവം പകര്‍ത്തിയത്. പ്രസവ സമയത്ത് ലേബര്‍റൂമില്‍ ആരൊക്കെയുണ്ടെന്നോ, ചിത്രീകരണത്തെ കുറിച്ചോ താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും വേദനയെടുത്ത് കരയുകയായിരുന്നെന്നും ഒരു സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയില്‍ ശ്വേത തുറന്നു പറഞ്ഞു. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലെന്നും ഒരു കലാരൂപത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് ഈ രംഗം പകര്‍ത്തിയതെന്നും ശ്വേത പറഞ്ഞു. പിറക്കുന്ന കുട്ടിയുടെ സ്വകാര്യത സംബന്ധിച്ച വിവാദത്തെ കുറിച്ചും ശ്വേത പ്രതികരിച്ചു. ഇത് ആദ്യ സംഭവമല്ലെന്നും ഇന്ത്യന്‍ സിനിമയില്‍ നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ ക്യാമറയ്ക്കു മുമ്പില്‍ പലതവണ എത്തിയിട്ടുണ്ടെന്നും അവര്‍ തുറന്നടിച്ചു.

പ്രസവരംഗം ചിത്രീകരിച്ച ടാപ്പുകള്‍ ഇപ്പോള്‍ അതീവ രഹസ്യമായി രണ്ടു ഫോര്‍മാറ്റുകളിലായി രണ്ടു വ്യത്യസ്ത ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!