പരപ്പനങ്ങാടി: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി പ്രസന്റേഷന്‍ സ്‌കൂള്‍ നടത്തിയ വീല്‍ചെയര്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ നിര്‍വഹിച്ചു.
പതിനഞ്ചുവയസുകാരിയായ ചിറമംഗലം സ്വദേശി മൊയ്തീന്‍കോയയുടെ മകള്‍ മുഫീദ നുസ്‌റിയക്കാണ് വീല്‍ചെയര്‍ നല്‍കിയത്.
ചടങ്ങില്‍ സ്‌കൂള്‍ ഡയറക്ടര്‍ബോഡ് അംഗം അബ്ദുള്‍ ലത്തീഫ് തെക്കേപ്പാട്ട്, ഉസാമത്ത്, പധാനാധ്യാപിക സമീറ, എലിമ്പാടന്‍ സലീം എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




