Section

malabari-logo-mobile

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ അന്തരിച്ചു

HIGHLIGHTS : കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ (82) അന്തരിച്ചു.

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ (82) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍. മാതൃഭൂമി മുന്‍ ഡ്പ്യൂട്ടി എഡിറ്ററുമായിരുന്നു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള ‘ രാജദ്രോഹിയായ രാജ്യസ്‌നേഹി’ , തോമസ് ജേക്കബുമായി ചേര്‍ന്നെഴുതിയ നാട്ടുവിശേഷം, പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം എന്നിവ പ്രമുഖ കൃതികളാണ്. മൂന്നു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.

sameeksha-malabarinews

സ്വദേശാഭിമാനി- കേസരി പുരസ്‌കാരം ആദ്യമായി ലഭിച്ചത് വേണുഗോപാലിനാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, എം.വി പൈലി പുരസ്‌ക്കാരം തുടങ്ങി നിരവധി മറ്റ് അവാര്‍ഡുകളും നേടിയിട്ടുണ്ട്.

പ്രിന്റ് മീഡിയയില്‍ മാതൃഭൂമി, മാധ്യമം, എക്‌സ്പ്രസ്സ്, ദീപിക എന്നീ പത്രങ്ങളില്‍ പരിശീലന വിഭാഗത്തിന്റെ നേതൃത്വം വഹിച്ച വേണുഗോപാല്‍ ഇലക്‌ട്രോണിക് മീഡിയയിലും പത്രപ്രവര്‍ത്തന ഗവേഷണരംഗത്തും കാതലായ സംഭാവന നല്‍കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!