Section

malabari-logo-mobile

പ്രതിമകള്‍ തകര്‍ക്കുന്നതിലെ താലിബാനിസം ;യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ പ്രതികരിക്കുന്നു

HIGHLIGHTS : മലപ്പുറം: മലയാളയെഴുത്തിന്റെ ഇതിഹാസം ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത

മലപ്പുറം: മലയാളയെഴുത്തിന്റെ ഇതിഹാസം ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത രാഷ്ട്രീയം തീര്‍ച്ചയായും കേരളം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. പ്രകൃതിയെ മൂല്യ ബോധമില്ലാതെ കച്ചവട ചരക്കാക്കുന്നവര്‍ സംസ്‌കൃതിയെ ത്യജിച്ച് ഗോത്ര വര്‍ഗ നീതികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കാഴ്ച ആധുനിക ജനാധിപത്യ സമൂഹത്തെ അലോസരപ്പെടുത്തുന്നു. ഉയര്‍ന്ന മതേതര സാംസ്‌കാരിക പാരമ്പര്യമുള്ള മലപ്പുറത്തിന്റെ ഭൂമിക ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. മലബാറീ ന്യൂസിലൂടെ രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു…

മഴവില്ലുകളെ മായ്ക്കാനാകില്ല….

മലയാളം ലോക സാഹിത്യത്തിന് മുമ്പിലേക്ക് വെച്ച അതുല്യനായ എഴുത്തുകാരനാണ് ഒ.വി ,വിജയന്‍ …!എഴുത്തുകൊണ്ടും വര കൊണ്ടും കാലത്തിനപ്പുറത്തേക്ക് കണ്ണ് പായിച്ച മഹാനുഭാവന്‍…!!!ഒ. വി. വിജയന് ഒരു സ്മാരകം ഉയരുന്നത് മനസ്സില്‍ അഭിമാന ബോധമുള്ള ഏതു മലയാളിക്കും ആഹ്ലാദം പകരുന്ന കാര്യമാണ് …!കോട്ടക്കല്‍ രാജാസ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ പ്രതിമ ഉയര്‍ന്നപ്പോള്‍ ,അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്ഷര സ്നേഹികളുടെ പരിശ്രമത്തെ ആത്മാര്‍ത്ഥമായി അഭിവാദ്യം ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍ …!പക്ഷേ ,നടന്നതെന്താണ് …?കേട്ട് കേള്‍വിയില്ലാത്ത ആരോപണങ്ങളും തൊടു ന്യായങ്ങളും ഉയര്‍ത്തി മനസ്സില്‍ വര്‍ഗീയതയുടെ വിഷം കൊണ്ട് നടക്കുന്ന ഒരു കൂട്ടം താന്തോന്നികള്‍ പ്രതിമക്കെതിരെ ഹാലിളകി ആക്രോശിച്ചു…!!!ഇപ്പോളിതാ അത് തകര്‍ക്കപ്പെട്ടിരിക്കുന്നു …!!!മലയാളിയായതില്‍ അഭിമാനിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ആത്മബോധത്തെയാണ് ഈ നവ ‘താല്ബാനിസ്റ്റു’കള്‍ തകര്‍ത്തിരിക്കുന്നത് …!!!എന്തിലും ഏതിലും മത ഭ്രാന്ത് കുത്തിവെക്കുന്ന ഈ തെമ്മാടികള്‍ സമൂഹത്തിന്റെ ശാന്തിയെയാണ് ഇല്ലായ്മ ചെയ്യുന്നത് .വര്‍ഗീയ വികാരങ്ങള്‍ ഉണര്‍ത്തി വിട്ട് ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും മനുഷ്യരുടെ ശ്രദ്ധ തിരിച്ചു വിടുന്ന ഇവര്‍ സാമ്രാജ്യത്വത്തിന് കടന്നു വരാനുള്ള പച്ചപ്പരവതാനിയാണ് വിരിച്ചു കൊടുക്കുന്നത് …!!!കലാകാരന്മാരോടും സര്‍ഗാത്മക സൃഷ്ടികളോടുമുള്ള മത ഭ്രാന്തന്മാരുടെ അസഹിഷ്ണുത വെച്ച് പൊറുപ്പിക്കാനാവില്ല…!!!എല്ലാ മത വിഭാഗങ്ങളിലും ഉണ്ട് ഇത്തരം വിഷ വിത്തുകള്‍ …!!!പ്രതിമ തകര്‍ത്തവരേയും അത് തകര്‍ക്കാനുള്ള സാമൂഹ്യ സാഹചര്യം ഒരുക്കിയവരേയും കേരളത്തിലെ സര്‍ഗാത്മക മതേതര മനസ്സ് തിരിച്ചറിയുന്നു …!നിങ്ങള്‍ക്ക്  പുസ്തകങ്ങള്‍ ചുട്ടുകരിക്കാനാവും പ്രതിമകള്‍  തകര്‍ക്കാനാവും ചിന്തിക്കുന്ന മനുഷ്യരെ വെട്ടിനുറുക്കാനാവും …!പക്ഷേ ,മഴവില്ലുകളെ ഭൂമുഖത്ത് നിന്നും എന്നന്നേക്കുമായി മായ്ച്ചു കളയാനാവില്ല …!!!

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!