പ്രണബ് മുഖര്‍ജി യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദില്ലി : പ്രണബ് മുഖര്‍ജിയെ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. സോണിയാഗാന്ധിയാണ് പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രണബിനെ പിന്‍തുമയ്ക്കാന്‍ മുഴുവന്‍ കക്ഷികളോടും സോണിയാഗാന്ധി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ധനമന്ത്രി സ്ഥാനം ജൂണ്‍ 24 ന് രാജിവെക്കുന്ന അദേഹം ജൂണ്‍ 25 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പുതിയ ധനമന്ത്രിയെ പ്രധാനമന്ത്രി തീരുമാനിക്കുമെന്നും ഇപ്പോള്‍ ലഭിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും പ്രണബ് മൂഖര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top