അരീക്കോട് ഇരട്ടക്കൊല; നാലുപേര്‍കൂടി അറസ്റ്റില്‍

അരിക്കോട് : അരിക്കോട് കുനിയില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ പ്രതികളായ നാലുപേരേകൂടി പോലീസ് അറസ്റ്റ് ചെയ്തു.

കുനിയില്‍ സ്വദേശികളായ വിളത്തേടത്ത് സാനിഷ്(ചെറുമണി-28), കിഴക്കേതൊടി ഫത്തീം(19), ഈമാന്‍കുന്ന് ഫദല്‍(20),അന്‍വര്‍ നഗര്‍ കോലത്തും പടി അനസ്(20) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ്‌ചെയ്ത്ത്. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം10 ആയി.

കൊലപ്പുക്കുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. എടവണ്ണ മുതിരവെട്ടി പാറയില്‍ നിന്നാണ് ആയുധങ്ങള്‍ കിട്ടിയത്.

ഇനി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് കരുതുന്ന സുഡാനി റഷീദിനെയും റിഷാദിനേയും പിടികൂടുന്നുണ്ട്. ഇതില്‍ സുഡാനി റഷീദ് പോലീസ് കസ്റ്റഡിയില്‍ ഉള്ളതായി വിവരമുണ്ട്.

പ്രധാന പ്രതിയും,ജനുവരിയില്‍ കൊല്ലപ്പെട്ട അതീഖ് റഹ്മാന്റെ സഹോദരനുമായ മുക്താര്‍വിദേശത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം

Share news
error: Content is protected !!
Scroll to Top