Section

malabari-logo-mobile

പ്രകൃതി ഓക്‌സിജന്‍ സിലിണ്ടര്‍

HIGHLIGHTS : തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സജിത്ത് പുതുക്കലവട്ടം നടത്തിവരുന്ന ചിത്ര പ്രദര്‍ശനത്തിലൂടെ മലബാറി ന്യൂസ് നടത്തിയ സ്‌നാപ് ഷൂട്ട്

തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സജിത്ത് പുതുക്കലവട്ടം നടത്തിവരുന്ന ചിത്ര പ്രദര്‍ശനത്തിലൂടെ മലബാറി ന്യൂസ് നടത്തിയ സ്‌നാപ് ഷൂട്ട്

പ്രകൃതി ഓക്‌സിജന്‍ സിലിണ്ടര്‍

sameeksha-malabarinews

സമകാലീന നേര്‍കാഴ്ചകളുടെ ലിഖിത രൂപങ്ങളാകണം ചിത്രങ്ങള്‍ എന്നൊരു ധാരണയുണ്ടായിരുന്നു. നിത്യജീവിത വൈരുദ്ധ്യങ്ങള്‍ വേട്ടയാടുന്നുണ്ടായിരുന്നു. ശ്വാസം കൈപ്പിടിയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന ലോക നീതിയോട് ഞാന്‍ വരച്ച് വരച്ച് ഇല്ലാതാകുന്നു…….

ഭര്‍്ത്താവ് ഭാര്യയെ നിരീക്ഷിക്കുന്ന ആസുരകാലത്തെ കലാനിരക്ഷരനായ ഞാന്‍ ഇങ്ങനെ കണ്ടെത്തിയതിന്‍ നിങ്ങള്‍ വേപഥു പൂവേണ്ട ”’കുറ്റപ്പെടുത്തുവാനില്ലതിലൊന്നുമെ എത്രയായലും മനുഷ്യരല്ലേ’.

‘The woods are lovely dark and deep
and I have pomises to kep
miles to go befor Isleep,
miles to go befor a sleep ‘

‘ കാനനം മനോഹരം ഇരുണ്ടഗാതമെങ്കിലും അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകള്‍. അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുമ്പിലായ് എനിക്കനേക ദൂരമുണ്ടവിശ്രമം നടക്കുവാന്‍’.

ഒരു വയനാടന്‍ യാത്രയിലാണ് മരങ്ങള്‍ മനസിലേക്ക് കയറി തുടങ്ങിയത്. പിന്നെ ചിത്രങ്ങളിലേക്കും മരങ്ങള്‍ വളര്‍ന്ന് പന്തലിക്കുകയായിരുന്നു. അങ്ങിനെയാണ് ഈ വിധമുള്ള ചിത്ര ചതുരങ്ങള്‍ ജീവിതത്തിലേക്കും ക്യാന്‍വാസിലേക്കും പന്തലിച്ചത്.


മാധ്യമങ്ങള്‍ മാര്‍ക്കറ്റിന് അതിതമല്ലെന്ന് തെളിയിക്കുന്ന ഇന്നുകളിലൂടെയാണ് ഞാനും നിങ്ങളും കടന്നു പോകുന്നത്. എല്ലാവരും ഇരകളാകുന്ന ഒരു സങ്കടകാലത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ ഈ സന്താപ കാലത്ത് എങ്ങിനെ അതിജീവിക്കും?

തലസ്ഥാനത്ത് നിന്ന് വാര്‍ത്തകളുടെ വര്‍ഷം അവള്‍ ഇരയായത് ഇതിനാലാണോ? അങ്ങിനെയെങ്കില്‍ ഈ ചിത്രം ആ സമസ്യയെ ചേദിക്കട്ടെ…

 

(ചിത്രങ്ങള്‍ വില്‍ക്കാത്ത ചിത്രകാരനായ സജിത്ത് പുതുക്കലവട്ടം ആര്‍എല്‍വി കോളേജില്‍ നിന്ന് ചിത്രകലയില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കി. 2003 ലെ ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്, 2005,2007 വര്‍ഷങ്ങളിലെ
ലളിതകലാ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സ്വന്തം ചിത്ര പ്രദര്‍ശനം നടത്തി വരുന്നു. അക്രലിക്ക്, ടൈപോസ്റ്റര്‍,വാട്ടര്‍കളര്‍ എന്നി വയാണ് ഉപയോഗിത്തുന്നത്. ഭാര്യ: നിമിഷ, മകള്‍:കനിക. ഫോണ്‍:9895529361)

തയ്യാറാക്കിയത് ദീപക് നാരായണ്‍, ജനില്‍ മിത്ര.

 

 


 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!