പ്രകൃതിവിരുദ്ധ പീഡനം : യത്തീംഖാന അധ്യാപകന്‍ അറസ്റ്റില്‍

മഞ്ചേരി : വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യത്തീംഖാന അധ്യാപകന്‍ അറസ്റ്റിലായി. വലിയാട് അല്‍ഹുദ യത്തീംഖാനയിലെ അധ്യാപകനായ മഞ്ചേരി എളങ്കൂര്‍ സ്വദേശി ചേമ്പിലാമ്പറ്റ അബ്ദുള്ള ഫൈസി (43)നെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ അവധിക്കുശേഷം തിരിച്ചുപോകാന്‍ മടികാണിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യമന്വേഷിച്ച രക്ഷിതാക്കളോട് അധ്യാപകന്റെ മോശമായ പെരുമാറ്റത്തെ പറ്റി വിദ്യാര്‍ത്ഥികള്‍ പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ രക്ഷിതാക്കള്‍ അധ്യാപകനുനേരെ പരാതി നല്‍കുകയായിരുന്നു.

മലപ്പുറം എസ്‌ഐ സന്ദീപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top