ഒളിമ്പ്യന് നാടിന്റെ വരവേല്‍പ്പ്

മലപ്പുറം : ലണ്ടന്‍ ഒളിമ്പിക്‌സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോഡോടെ പത്താമതെത്തിയ കെടി ഇര്‍ഫാന് ജന്മനാട്ടില്‍ ആവേശകരമായ സ്വീകരണം നല്‍കി. മലപ്പുറത്തിന്റെ ആദ്യ ഒളിമ്പ്യനെ ഒരു നാടാകെ ചേര്‍ന്ന് വരവേറ്റു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളുമടക്കം ആയിരങ്ങളാണ് ഇര്‍ഫാനെ സ്വീകരിക്കാനെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 12.40 മണിയോടെ എത്തിയ ഇര്‍ഫാനെ നൂറുകണക്കിന് ബൈക്കുകളുടെയും കാറുകളുടെയും അകമ്പടികളോടെയാണ് ജന്മദേശമായ കുനിയില്‍ എത്തിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിച്ച ഇര്‍ഫാന് വഴിനീളെ സ്വീകരണങ്ങളായിരുന്നു.

ഇര്‍ഫാന് കായികവുകുപ്പില്‍ ജോലി നല്‍കാന്‍ തയ്യാറാണെന്നും ഇഷ്ടമുള്ള കോച്ചിന് കീഴില്‍ പരിശീലനം നേടാമെന്നും കുനിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചു. ചടങ്ങില്‍ പി കെ ബഷീര്‍ എംഎല്‍എ, പി ശ്രീരാമന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top