പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി

മലപ്പുറം : പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകടനം നടത്തി.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ വി.ശിവദാസ്, എം.സി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
മഞ്ചേരിയില്‍ അബ്ദുറഷീദ് അറഞ്ഞിക്കല്‍, എ.കെ.കൃഷ്ണപ്രദീപ് എന്നിവര്‍ സംസാരിച്ചു.തിരൂരങ്ങാടിയില്‍ അഷ്‌റഫ് സംസാരിച്ചു
തിരൂരില്‍ വി.കെ.രാജേഷ്, സുനില്‍കുമാര്‍ എന്നിവരും പൊന്നാനിയില്‍ ഋഷികേശന്‍, കൊണ്ടോട്ടിയില്‍ സി.പി.സലീം, നിലമ്പൂരില്‍ മോഹനന്‍, പെരിന്തല്‍മണ്ണയില്‍ സി. ബാലകൃഷ്ണന്‍, പി.തുളസീദാസ് എന്നിവരും സംസാരിച്ചു..

Share news
error: Content is protected !!
Scroll to Top