പെട്രോളിയം ഡീലര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; സൂചനാ പണിമുടക്ക് 23 ന്

തൃശൂര്‍ : ഇന്ത്യയിലെ പെട്രോളിയം ഡീലര്‍മാരെ പ്രതിനിധാനം ചെയ്യുന്ന ഏക ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സും അതിന്റെ തന്നെ സംസ്ഥാന ഘടകമായ കേരള സംസ്ഥാന പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ച പെട്രോളിയം ഡീലര്‍മാരുടെ അനിശ്ചിതകാല സമരം 23 ന് സൂചനാപണിമുടക്കോടെ ആരംഭിക്കും.

പെട്രോളിയം ഡീലര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കാത്ത പക്ഷം 30 മുതല്‍ പെട്രള്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തുമെന്ന് എഫ് എ ഐ പി ടി ദേശീയ എക്‌സിക്യുട്ടീവ് യോഗവും സംസ്ഥാന കമ്മിറ്റി യോഗവും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ഇ.പി ജയരാജന്‍ എംഎല്‍എ, വര്‍ക്കിംഗ് പ്രസിഡന്റ് ബാബു എം പാലിശ്ശേരി എംഎല്‍എ, സംസ്ഥാന സെക്രട്ടറി കെ. കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top